ലൈ​ബ്രേ​റി​യ​ൻ അ​ല​വ​ൻ​സ് ഒ​ന്നാം ഗ​ഡു വി​ത​ര​ണം

12:41 AM Feb 08, 2023 | Deepika.com
മൂ​വാ​റ്റു​പു​ഴ: ലൈ​ബ്രേ​റി​യ​ൻ അ​ല​വ​ൻ​സി​ന്‍റെ ഒ​ന്നാം ഗ​ഡു വി​ത​ര​ണം ഒ​ന്പ​തി​നു 10നും ​ന​ട​ത്തും. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ, പാ​യി​പ്ര, ആ​യ​വ​ന, ക​ല്ലൂ​ർ​ക്കാ​ട്, മ​ഞ്ഞ​ള്ളൂ​ർ, ആ​ര​ക്കു​ഴ, മാ​റാ​ടി, വാ​ള​കം, പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ ലൈ​ബ്ര​റി​ക​ൾ​ക്കു​ള്ള അ​ല​വ​ൻ​സ് വി​ത​ര​ണം ഒ​ന്പ​തി​ന് രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് വ​രെ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ലും കൂ​ത്താ​ട്ടു​കു​ളം, പി​റ​വം ന​ഗ​ര​സ​ഭ, തി​രു​മാ​റാ​ടി, ഇ​ല​ഞ്ഞി, പാ​ന്പാ​ക്കു​ട, രാ​മ​മം​ഗ​ലം, മ​ണീ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലൈ​ബ്ര​റി​ക​ൾ​ക്കു​ള്ള അ​ല​വ​ൻ​സ് വി​ത​ര​ണം 10ന് ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് വ​രെ കൂ​ത്താ​ട്ടു​കു​ളം സി.​ജെ. ലൈ​ബ്ര​റി​യി​ൽ​വ​ച്ചും വി​ത​ര​ണം ചെ​യ്യും. എ,​ബി,സി ​ഗ്രേ​ഡ് ലൈ​ബ്ര​റി​ക​ൾ​ക്ക് 24720 രൂ​പ​യും ഡി,​ഇ,എ​ഫ് ഗ്രേ​ഡു​ക​ൾ​ക്ക് 22920 രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​ത്. ലൈ​ബ്ര​റി ലെ​റ്റ​ർ ഹെ​ഡി​ൽ ഒ​രു രൂ​പ​യു​ടെ റ​വ​ന്യൂ സ്റ്റാ​ന്പ് പ​തി​ച്ച കൈ​പ​റ്റു ര​സീ​ത് ഹാ​ജ​രാ​ക്കി ചെ​ക്ക് വാ​ങ്ങാ​വു​ന്ന​താ​ണെ​ന്ന് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.