കൊച്ചി: ആലുവ ജനസേവയുടെ നൂതന പദ്ധതിയായ "പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്ദാന' പരിപാടി എറണാകുളം സെന്റ് ആന്റണീസ് ഹയര്‍സെക്കൻഡറി സ്കൂളിലും നടപ്പിലാക്കി.
സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകളിലെ പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കായാണ് ഈ പദ്ധതി. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്റ് ആന്റണീസ് ഹയര്‍ സെക്കൻഡറിയിലെ 12 വിദ്യാര്‍ഥിനികള്‍ക്ക് സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലൂസെറ്റ് സൈക്കിള്‍ സമ്മാനിച്ചു.
ചടങ്ങില്‍ ജനസേവ സ്ഥാപകന്‍ ജോസ് മാവേലി, സ്കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ മാജി, അധ്യാപിക മിനി ജോസഫ്, പിറ്റിഎ അംഗം റ്റി.ജെ. സേവ്യര്‍, ജനസേവ പ്രസിഡന്റ് അഡ്വ. ചാര്‍ളിപോള്‍ എന്നിവര്‍ പങ്കെടുത്തു.
മികച്ച വിദ്യാര്‍ഥിനികള്‍ക്ക് ജനസേവയുടെ സൈക്കിള്‍ സമ്മാനം
12:39 AM Feb 08, 2023 | Deepika.com