കൊച്ചി: അസംസ്കൃതത വസ്തുക്കളുടെ രൂക്ഷമായ വില കയറ്റവും ദൗർലഭ്യവും മൂലം പ്രതിസന്ധിയിലായ നിർമാണ മേഖലയേയും തൊഴിലാളികളേയും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ലേബർ മൂവ്മെന്റ് (കെഎൽഎം) വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
മാസങ്ങളായി തൊഴിൽ നഷ്ടം നേരിട്ട് പട്ടിണിയിലായ ക്ഷേമനിധി അംഗങ്ങൾക്ക് ആശ്വാസധനം വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഡയറക്ടറും കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. കെഎൽഎം ഡിസയർ പ്രോജക്ടിന്റെ ഭാഗമായി അംഗപരിമിതർക്ക് വീൽ ചെയറുകൾ വിതരണം ചെയ്തു.
ബിജു പുത്തൻപുരക്കൽ പ്രസിഡന്റും സജി ഫ്രാൻസിസ് ജനറൽ സെക്രട്ടറിയുമായി അതിരൂപത സമിതിയെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ- മാത്യു ഹിലാരി വൈസ് പ്രസിഡന്റ്, ജോർജ് പോളയിൽ ട്രഷറർ, ജോസി അറക്കൽ സെക്രട്ടറി, ജിപ്സി ആന്റണി സെക്രട്ടറി.
നിർമാണ, തൊഴിൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: കെഎൽഎം
12:39 AM Feb 08, 2023 | Deepika.com