കിഴക്കമ്പലം: മൂക്കാൽ കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ. പെരുമ്പാവൂർ ഒന്നാംമൈൽ നടപ്പറമ്പിൽ സലാം(51) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തിൽ കഞ്ചാവ് വില്പനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് പള്ളിക്കര വച്ച് ഇയാളെ പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ചെറിയ പൊതികളിലാക്കിയാണ് വില്പന. സിഐ വി.പി.സുധീഷ്, എസ്ഐ എ.ബി. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കളക്ടറേറ്റിൽ മോഷണം
കാക്കനാട്: കളക്ടറേറ്റിലെ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെയും ജില്ലാ സാമൂഹിക നീതി ഓഫീസറുടെയും ബാഗുകൾ മോഷണം പോയി. ഇറിഗേഷൻ ഓഫീസിൽ ഇന്നലെയും, സാമൂഹിക നീതി ഓഫീസിൽ ഏതാനും ദിവസം മുൻപുമായിരുന്നു മോഷണം. ബാഗിൽ നിസാര തുകയേ ഉണ്ടായിരുന്നുള്ളൂ. ഔദ്യോഗികവും വ്യക്തിപരവുമായ ഏതാനും രേഖകൾ നഷ്ടപ്പെട്ടു. രണ്ടുപേരും തൃക്കാക്കര പൊലീസിൽ പരാതി നൽകി. സിസി ടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
കഞ്ചാവുമായി പിടിയിൽ
12:39 AM Feb 08, 2023 | Deepika.com