ചെറായി: ചെറായി പൂരത്തിനിടെ സ്ത്രീകളെ ശല്യം ചെയ്ത മദ്യപസംഘത്തെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും പരിക്കേൽപ്പിക്കുകയും ചെയ്ത മൂന്നംഗ സംഘം പിടിയിലായി. പള്ളിപ്പുറം സ്വദേശികളായ ഉമേഷ് എന്ന അരുണ്‍ (34), അനന്തകൃഷ്ണൻ (30), ആദർശ് (25) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ സ്ത്രീകൾ നിൽക്കുന്നിടത്ത് എത്തി ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ സ്ത്രീകളുടെ ബന്ധു സമീപത്തുണ്ടായിരുന്ന പറവൂർ സ്റ്റേഷനിലെ രണ്ട് പോലീസുകാരോട് പരാതിപ്പെട്ടു. തുടർന്ന് പോലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും പ്രതികൾ ആക്രമിക്കുകയായി രുന്നു.
ഒരു പോലീസുകാരന്റെ തോളെല്ലിനു പരിക്കുണ്ട്. സിഐ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചോദ്യം ചെയ്ത പോലീസിനെ മർദിച്ച മൂന്നുപേരെ പിടികൂടി
12:39 AM Feb 08, 2023 | Deepika.com