വെ​ട്ടേ​റ്റ് യു​വാ​വി​നെ റോ​ഡ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി

12:36 AM Feb 08, 2023 | Deepika.com
വൈ​പ്പി​ൻ: ഇ​രു കൈ​ൾ​ക്കും മാ​ര​ക​മാ​യി വെ​ട്ടേ​റ്റ് കൈ​ത്ത​ണ്ട​യി​ലെ മാ​സം അ​ട​ർ​ന്ന് ര​ക്തം വാ​ർ​ന്നൊ​ഴു​കി അ​വ​ശ​നാ​യ യു​വാ​വി​നെ റോ​ഡ​രി​കി​ൽ ക​ണ്ടെ​ത്തി. ഞാ​റ​ക്ക​ൽ സ​ഹോ​ദ​ര ന​ഗ​റി​ന​ടു​ത്ത് ഏ​ഴി​ക്ക​നാ​ട് ച​ന്ദ്ര​ന്‍റെ മ​ക​ൻ ഹി​തി​ൻ ച​ന്ദ്ര​നാ​ണ് (34) വെ​ട്ടേ​റ്റ​ത് . തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ മാ​ലി​പ്പു​റം വ​ള​പ്പ് ബീ​ച്ച് റോ​ഡി​ലാ​ണ് ആ​ളെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ എ​സ്ഐ മാ​ഹിം സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.
യു​വാ​വി​ന് ബോ​ധം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​മി​ല്ലാ​തെ വ​ന്ന​ത് ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് ബീ​ച്ചി​ലെ കാ​മ​റ​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​ക്കി​യ യു​വാ​വി​ൽ നി​ന്നു മൊ​ഴി​യെ​ടു​ത്താ​ൽ മാ​ത്ര​മേ സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​യൂ.