ബ​സി​ന്‍റെ തുറന്നുപോയ വാതിലിലൂടെ റോഡിൽ വീണ് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്

12:36 AM Feb 08, 2023 | Deepika.com
ആ​ലു​വ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി സി ​ബ​സി​ന്‍റെ തു​റ​ന്നു​പോ​യ വാ​തി​ലി​ലൂ​ടെ റോ​ഡി​ൽ വീ​ണ് ബി​രു​ദ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാ​താ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ ഉ​ളി​യ​ന്നൂ​ർ ഇ​ന്ദീ​വ​രം വീ​ട്ടി​ൽ വി​ഷ്ണു (19) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ അ​തി​തീ​വ്ര​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ക​മ്പ​നി​പ്പ​ടി സ്റ്റോ​പ്പി​ൽ നി​ന്നാ​ണ് വി​ഷ്ണു തൃ​പ്പൂ​ണി​ത്തു​റ​യ്ക്കു​ള്ള ബ​സി​ൽ ക​യ​റി​യ​ത്. ബ​സ് 200 മീ​റ്റ​ർ നീ​ങ്ങി മെ​ട്രോ സ്റ്റേ​ഷ​ന് അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
തു​റ​ന്നു​പോ​യ ഡോ​റി​ലൂ​ടെ വി​ഷ്ണു റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ച​വി​ട്ടു​പ​ടി​യി​ൽ നി​ന്ന മ​റ്റു​ള്ള​വ​ർ​ക്ക് ക​മ്പി​യി​ൽ പി​ടി​കി​ട്ടി​യ​തി​നാ​ൽ വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ടു. ഡോ​ർ തു​റ​ന്നു​പോ​യ​ത് എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.
കേ​ൾ​വി​ക്കു​റ​വു​ള്ള വി​ഷ്ണു​വി​ന്‍റെ ചെ​വി​യി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ശ്ര​വ​ണ സ​ഹാ​യി​യും അ​പ​ക​ട​ത്തി​ൽ ന​ഷ്ട​മാ​യി. ഉ​പ​ക​ര​ണം കി​ട്ടി​യി​ട്ടു​ള്ള​വ​ർ ആ​ലു​വ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലോ പോ​ലീ​സി​നെ​യോ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ല​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഏ​ഴ് ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ശ്ര​വ​ണ സ​ഹാ​യി ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.