തിരുവനന്തപുരം: കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (K-LAMPS (PS)) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
2022ലെ പരീക്ഷയിൽ എട്ടാമത് ബാച്ചിൽ എസ്. ശലഭ (ശിവാസ്, ടിസി 28/872, പിആർഎ-31, കൈതമുക്ക്, പേട്ട പിഒ, തിരുവനന്തപുരം) ഒന്നാം റാങ്കും, മേഘ മോഹൻ (കല്ലറ വീട്, വെള്ളനാട് പിഒ, തിരുവനന്തപുരം) രണ്ടാം റാങ്കും, കെ.എസ്. ശ്രീജിത്ത് (സാഫല്യം, വാരിയംകുഴി, മഞ്ചുവിളാകം പിഒ, നെയ്യാറ്റിൻകര, തിരുവനന്തപുരം) മൂന്നാം റാങ്കും കരസ്ഥമാക്കി.
75.19 ആണ് വിജയശതമാനം. മുൻ ബാച്ചുകളിൽ നിന്നായി ഈ ബാച്ചിലെ (8-ാം ബാച്ച്) ആകെ 129 പേർ പരീക്ഷ എഴുതിയതിൽ 97 പേർ വിജയിച്ചു. പരീക്ഷാ ഫലം നിയമസഭ വെബ്സൈറ്റിലെ (www.niyamasabha.org) കെ -ലാംപ്സ് ലിങ്കിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 0471 2512662/ 2453. പുനർ മൂല്യ നിർണയം നടത്തുവാൻ താത്പര്യമുള്ള പഠിതാക്കൾ ഇ-മെയിൽ മുഖേന 12ന് മുമ്പായി അപേക്ഷിക്കണം.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസിജ്യർ പരീക്ഷാ ഫലം
12:16 AM Feb 08, 2023 | Deepika.com