തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ കേരള അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയന്റെ (ഐഎൻടിയുസി) ആഭിമുഖ്യത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും അങ്കണവാടി പ്രവർത്തകരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘടന സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി. ശർമ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, വി.ആർ. പ്രതാപൻ, വി.ജെ. ജോസഫ്, മനോജ് ചെങ്ങന്നൂർ, ശാന്തകുമാരി ചന്ദ്രിക, മായ, മേരി ഫ്രാൻസിസ്, ഷീല, ജയ്ഷ, റോബിൻ ബിന്ദു ഷാജി, അനിത തുടങ്ങിയവർ പ്രസംഗിച്ചു.
അങ്കണവാടി ജീവനക്കാർ രാപ്പകൽ സമരം തുടങ്ങി
12:16 AM Feb 08, 2023 | Deepika.com