സുൽത്താൻ ബത്തേരി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻസ് പോഗ്രാമിന്റെ ഭാഗമായി നാല് ദിവസത്തെ സംസ്ഥാനതല പ്രതിഭ സംഗമം ബത്തേരി അധ്യാപക ഭവനിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു.
ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡിഷണൽ ഡയറക്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് സന്തോഷ്, പ്ലാനിംഗ് ഓഫീസർ ദീപ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശശി പ്രഭ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.ടി.കെ. അബ്ബാസ് അലി എന്നിവർ പ്രസംഗിച്ചു.
വിഎസ്എസ്സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ കുട്ടികളുമായി സംവദിച്ചു. ഐഎസ്ആർഒ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കെ. ജയറാം സ്പെയ്സ് വെല്ലുവിളികളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.
വിദ്യാർഥികളുടെ ബഹുമുഖ പ്രതിഭയെ പോഷിപ്പിക്കാൻ സഹായകരമാകുന്ന വൈവിധ്യമാർന്ന സെഷനുകളാണ് നാല് ദിവസങ്ങളായി ഉൾപ്പെടുത്തിയത്. വിവിധ മേഖലകളിലെ പ്രഗത്ഭർ ക്ലാസുകൾ കൈകാര്യം ചെയ്യും. സംഗമം നാളെ സമാപിക്കും.
ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാം: സംസ്ഥാനതല പ്രതിഭ സംഗമം തുടങ്ങി
11:27 PM Feb 07, 2023 | Deepika.com