പാലോട് : അറുപതാമത് പാലോട് കന്നുകാലിച്ചന്തയ്ക്കും കാർഷിക കലാ, വ്യാപാര മേളയ്ക്കും തിരിതെളിഞ്ഞു. മേള നഗരിയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു.
കന്നുകാലിച്ചന്തയുടെയും പുസ്തകോത്സവത്തിന്റെയും പ്രവർത്തനോദ്ഘാടനവും നടന്നു. രക്ഷാധികാരി ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. എൻ. ഷൗക്കത്തലി, സി.ജെ. രാജീവ്, എച്ച്. അഷറഫ്, ഇല്യാസ്,പ്രോഗ്രം കൺവീനർ ഇ.ജോൺകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
വൈകുന്നേരം പ്രദർശന വിപണന സ്റ്റാളുകളും കലാപരിപാടികളും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഡി.കെ. മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ , പാലോട് രവി , വി.പി. ഉണ്ണികൃഷ്ണൻ , ആനാട് ജയൻ , വി.വി.രാജേഷ്, ശൈലജാ രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നു രാവിലെ 10 ന് കാൻസർ രോഗപരിശോധനാ ക്യാമ്പും വൈകുന്നേരം അഞ്ചിന് ശരീര സൗന്ദര്യ മത്സരം, രാത്രി ഒന്പതിന് കെപിഎസിയുടെ നാടകം അപരാജിതർ.
പാലോട് മേളയ്ക്ക് തിരിതെളിഞ്ഞു
11:24 PM Feb 07, 2023 | Deepika.com