സ്പെഷലിസ്റ്റ് അധ്യാപകരുടെ ശന്പളം പുന:സ്ഥാപിക്കണം
11:24 PM Feb 07, 2023 | Deepika.com
തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളയിൽ കരാർ അടിസ്ഥാനത്തിൽ നിയമിതരായ കലാ കായിക അധ്യാപകർക്ക് വെട്ടിക്കുറച്ച ശന്പളം പുന:സ്ഥാപിക്കണമെന്ന് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.2017 വരെ 25200 ശന്പളം ലഭിച്ചു. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെ 2021 വരെ 14000 രൂപ ശന്പളം ലഭിച്ചു. ഇപ്പോൾ കേന്ദ്രവിഹിതമായ 10000 രൂപ മാത്രമാണ് ശന്പളം ലഭിക്കുന്നത്. 2000 രൂപ പിഎഫും യാത്രാ ചെലവും കഴിഞ്ഞാൽ ബാക്കി ശന്പളം കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ദാസ്.പി. പള്ളി പറന്പിൽ, സെക്രട്ടറി എൻ. രതീഷ് എന്നിവർ പങ്കെടുത്തു.