ന​ഴ്സു​മാ​രു​ടെ സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ

11:24 PM Feb 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം:​ സ്റ്റേ​റ്റ് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ (യു​എ​ൻ​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ നി​ന്ന് കി​ഴ​ക്കേ​കോ​ട്ട​യി​ലേ​ക്ക് റാ​ലി ആ​രം​ഭി​ക്കും. മൂ​ന്നി​ന് കോ​ട്ട​യ്ക്ക​കം പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ യു​എ​ൻ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ​ഷാ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.മാ​നേ​ജ്മെ​ന്‍റു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് നി​യ​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ന​ഴ്സു​മാ​രു​ടെ ദി​വ​സ വേ​ത​നം 1500 രൂ​പ​യാ​ക്കു​ക, ശ​ന്പ​ള​ത്തി​ൽ ആ​നു​പാ​തി​ക വ​ർ​ധ​ന ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്റ്റേ​റ്റ് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ര​വി​ന്ദ് നാ​രാ​യ​ണ​ൻ, ക​ണ്‍​വീ​ന​ർ റാം ​സു​ന്ദ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ശ്രു​തി ബി.​നാ​യ​ർ, ശ്രു​തി.​എ​സ്.​നാ​യ​ർ, അ​ര​വി​ന്ദ്, ആ​ദ​ർ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.