തിരുവനന്തപുരം:വെടിക്കെട്ട് സിനിമ കണ്ടിറങ്ങുന്നവരിൽ നന്മ പകരാനാവുന്നതിൽ സന്തോഷമെന്ന് നിർമാതാവ് ബാദുഷ. വെടിക്കെട്ട് സിനിമയുടെ വിജയത്തോടനുബന്ധിച്ച് കേസരി ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ മന:പൂർവം താഴ്തിക്കെട്ടാൻ ശ്രമിക്കുകയാണ്. സിനിമ കാണാതെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നവരെ നിയമപരമായി നേരിടും.
ഈ സിനിമ വിജയിപ്പിക്കേണ്ടത് സാധാരണക്കാരുടെ ആവശ്യമാണെന്ന് നടനും സംവിധായകനുമായ ബിബിൻ ജോർജ് പറഞ്ഞു. പത്രസമ്മേളനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, നായിക ഐശ്വര്യ അനിൽ, കാമറാമാൻ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
വെടിക്കെട്ട് സിനിമ കണ്ടിറങ്ങുന്നവരിൽ നന്മ പകരാനാവുന്നതിൽ സന്തോഷം: ബാദുഷ
11:24 PM Feb 07, 2023 | Deepika.com