അമ്പലപ്പുഴ: റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച വെയ്റ്റിംഗ് ഷെഡുകൾ തകർച്ചയിൽ. യാത്രക്കാരുടെ ജീവൻ ഭീഷണിയിൽ. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയ്ക്കരികിൽ തകഴി പാലത്തിനു കിഴക്ക്, കേളമംഗലം എന്നിവിടങ്ങളിലായി നിർമിച്ച വെയ്റ്റിംഗ് ഷെഡുകളാണ് യാത്രക്കാരുടെ ജീവനു ഭീഷണിയായിരിക്കുന്നത്.
റോഡ് നിർമാണത്തിന്റെ ഭാഗമായാണ് കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റി ഈ രണ്ട് വെയ്റ്റിംഗ് ഷെഡുകളും നിർമിച്ചത്. ഷീറ്റ് കൊണ്ടു നിർമിച്ച മേൽക്കൂരയും തകർന്നിരിക്കുകയാണ്.
മൂന്നു മാസം മുൻപാണ് വെയ്റ്റിംഗ് ഷെഡുകളുടെ നിർമാണം പൂർത്തിയാക്കിയത്. വേണ്ടത്ര ഗുണനിലവാരമില്ലാതെ നിർമിച്ച ഈ വെയ്റ്റിംഗ് ഷെഡുകൾ ഇപ്പോൾ യാത്രക്കാരുടെ ജീവനും ഭീഷണിയായിരിക്കുകയാണ്.
റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച വെയ്റ്റിംഗ് ഷെഡുകൾ തകർച്ചയിൽ
11:12 PM Feb 07, 2023 | Deepika.com