എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളി തിരുനാള്‍ കൊടിയേറ്റ് ഇന്നു വൈകുന്നരം നാലിന് വികാരി ഫാ. ജയിംസ് മാളേയ്ക്കല്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഫാ. ജോസഫ് കട്ടപ്പുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി നടക്കും.
തുടര്‍ന്ന് സന്ദേശം-ഫാ. ജോസഫ് ഈറ്റോലില്‍. നാളെ രാവിലെ ആറിന് സപ്രാ, 6.30ന് വിശുദ്ധ കുര്‍ബാന -ചങ്ങനാശേരി സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. 10 ന് രോഗികളുടെ വിശുദ്ധ കുര്‍ബാന -ഫാ. ജോര്‍ജ് കപ്പാംമൂട്ടില്‍. വൈകുന്നേരം ആറിന് ഗാനമേള.
10ന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന - ഫാ. മാത്യു കൊറ്റത്തില്‍, 7ന് സീറോ മലബാര്‍ റീത്തില്‍ വിശുദ്ധ കുര്‍ബാന-മാവേലിക്കര മെത്രാന് റവ.ഡോ. ജോഷ്വാ മാര്‍ ഇഗ്നേഷ്യസ്. തുടര്‍ന്ന് പതിമൂന്നുമണി ആരാധന.
വൈകിട്ട് 5.30ന് പച്ച-ചെക്കിടിക്കാട് ആരാധന സന്യാസി സമൂഹം നയിക്കുന്ന പൊതുആരാധന. 6 ന് ദിവ്യകാരുണ്യ പ്രദക്ഷിണം-ഫാ. മാത്യൂ ചൂരവടി. 11ന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന -ഫാ. തോമസ് മുട്ടേല്‍, 7ന് വിശുദ്ധ കുര്‍ബാന -ഫാ. മാത്യു അഞ്ചില്‍, ഒമ്പതിന് പരിശുദ്ധ മാതാവിന്റെ രൂപം നടയില്‍ പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് റംശ-റവ. ഡോ. ജോസ് മുല്ലക്കരിയില്‍, ആറിന് കുരിശടിയിലേക്ക് ജപമാല പ്രദക്ഷിണം -ഫാ. ഫിലിപ്പ് കാഞ്ചിക്കല്‍.
12ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന-ഫാ. വര്‍ഗീസ് ഇടച്ചേത്ര, ഏഴിന് വിശുദ്ധ കുര്‍ബാന -റവ.ഡോ. ഐസക് ആലഞ്ചേരി, 10ന് തിരുനാള്‍ റാസ-ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, തിരുനാള്‍ സന്ദേശം-ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല. വൈകുന്നേരം നാലിന് തിരുനാള്‍ പ്രദക്ഷിണം-ഫാ. ജോസഫ് കൊല്ലംപറമ്പില്‍ തുടര്‍ന്ന് കൊടിയിറക്ക്-ഫാ. ജോണ്‍സി മോളിപ്പടവില്.
കൈകാരന്മാരായ ഷാജി സേവ്യര്‍ വലിയവീട്ടില്‍, രാജു തോമസ് നടുവിലേടം, ജനറല്‍ കണ്‍വീനര്‍ ചാക്കോച്ചന് നന്നാട്ടുമാലില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോപ്പന് ഊരാംവേലില് എന്നിവര്‍ നേതൃത്വം നല്‍കും.
പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയിൽ ഇന്നു തിരുനാളിനു കൊടിയേറും
11:10 PM Feb 07, 2023 | Deepika.com