യൂത്ത് ​കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു

11:10 PM Feb 07, 2023 | Deepika.com
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളി​ൽനി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​ൽ ആ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ചേ​ർ​ത്ത​ല ടൗ​ൺ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു.

ലാ​പ്രോ​സ്കോ​പ്പി ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി 2500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം ന​ട​ത്തി​യ​ത്.

ഗൈ​നോ​ക്കോ​ള​ജി​സ്റ്റ് ഡോ.​കെ.​ രാ​ജ​നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​യ ആ​ശു​പ​ത്രി​യെ ത​ക​ർ​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കെ​തിരേ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. രേ​ഖാ​മൂ​ലം സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ൽ വ്യ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന സൂ​പ്ര​ണ്ടി​ന്‍റെ ഉ​റ​പ്പി​ൻ​മേ​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. രൂ​പേ​ഷ് ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ർ​ജൂൻ ആ​ര്യ​ക്ക​ര​വെ​ളി, എ​ൻ​എ​സ്‌യു ​കോ-ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ​അ​ജ​യ് ജു​വ​ൽ കു​ര്യാ​ക്കോ​സ്, മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റ് ആ​ർ.​ ര​ജി​ൻ, കെ​എ​സ്‌യു ​നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ആ​ർ. ര​വി പ്ര​സാ​ദ്, അ​മി​നു​വ​ൽ അ​സ്‌​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.