ചെറുതോണി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികളുടെ ജീവിതത്തിനൊപ്പവും ജീവിതത്തിനുശേഷവും എന്ന പദ്ധതിയുടെ ഭാഗമായി കാരുണ്യം-വ്യാപാരി കുടുംബസുരക്ഷാപദ്ധതി ജൂലൈ മുതല്‍ നടപ്പാക്കുമെന്നു ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അറിയിച്ചു. കെവിവിഎസ് ജില്ലാ കമ്മറ്റിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ജില്ലയിലെ 44 യൂണിറ്റുകളില്‍നിന്നുള്ള 15,000 അംഗങ്ങള്‍ക്കു ഇതിന്റെ പ്രയോജനം ലഭിക്കും. അംഗമായി ചേരുന്നയാള്‍ മരണപ്പെട്ടാല്‍ അവകാശിക്കു അഞ്ചു ലക്ഷം രൂപ ലഭിക്കുന്നതാണു പദ്ധതി. ഇതിനായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെനവലന്റ് സൊസൈറ്റി രൂപീകരിക്കും.
തൃശൂരും മലപ്പുറത്തും നടപ്പാക്കി വിജയിച്ച പദ്ധതിയാണു കാരുണ്യം. മറ്റു ജില്ലകളിലും പദ്ധതി ആരംഭിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
വ്യാപാരഭവനില്‍ ചേര്‍ന്ന യോഗം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സണ്ണി പൈമ്പള്ളില്‍ അധ്യക്ഷത വഹിച്ചു. നജീബ് ഇല്ലത്തുപറമ്പില്‍, കെ.ആര്. വിനോദ്, ആര്. രമേശ്, ജോസ് കുഴികണ്ടം, പി.എ. ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വ്യാപാരി കുടുംബസുരക്ഷാപദ്ധതി ജൂലൈ മുതല്‍
10:52 PM Feb 07, 2023 | Deepika.com