കല്‍പ്പറ്റ: ബന്ധുവിനെ സ്വകാര്യ ആശുപത്രിയില്‍നിന്നു വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സിനെ പിന്തുടരുന്നതിനിടെ സ്കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു.
പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷ്സരിത ദമ്പതികളുടെ മകന് വിഷ്ണുവാണ്(22) മരിച്ചത്. തിങ്കളാഴ്ച രാത്രി മേപ്പാടി പാലവയലിലായിരുന്നു അപകടം. അതുവഴി പോയ യാത്രക്കാരാണ് വിഷ്ണുവിനെ റോഡില്‍ വീണനിലയില്‍ കണ്ടത്. ഉടന്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സഹോദരങ്ങൾ: ജിഷ്ണു, അഞ്ജന.
സ്കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു
10:31 PM Feb 07, 2023 | Deepika.com