രാജകുമാരി: കാട്ടാനശല്യത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ടു പൂപ്പാറയില്‍ എട്ടു ദിവസമായി അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. അരുണിനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണ്‍ നിരാഹാരസമരം തുടരുമെന്നു പ്രഖ്യാപിച്ചു.
അരുണിനെ അറസ്റ്റ് ചെയ്തതോടെ ഡിസിസി ജനറല്‍ സെക്രട്ടറി എം.പി. ജോസ് നിരാഹാര സമരം ആരംഭിച്ചു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, എം.ജെ. കുര്യന്, റോയി കെ. പൗലോസ്, സേനാപതി വേണു, കെ.ബി. സെല്‍വം, ടോണി തോമസ്, ആര്.ബാലന്‍പിള്ള, എം.എ. അന്‍സാരി, കെ. കൃഷ്ണമൂര്‍ത്തി, എസ്. വനരാജ് എന്നിവര്‍ പ്രസംഗിച്ചു.
കെ.എസ്. അരുണിനെ സിപിഐ ജില്ലാ കമ്മിറ്റിയംഗവും ശാന്തന്‍പാറ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.ടി. മുരുകന് സമരപ്പന്തലില്‍ സന്ദര്‍ശിച്ചു.
കെ.എസ്. അരുണിനെ അറസ്റ്റ് ചെയ്തു നീക്കി
10:26 PM Feb 07, 2023 | Deepika.com