കാട്ടാക്കട: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാട്ടാക്കട ബാലരാമപുരം റോഡില്‍ മൂലക്കോണം കവലയിലുണ്ടായ അപകടത്തിൽ വെള്ളനാട് പ്ലാവിള ജസ്റ്റസ് ഭവനില്‍ പരേതനായ റൈറ്റസിന്റെയും നിര്‍മ്മലയുടേയും മകന് ജസ്റ്റിന് ജസ്റ്റസ്(30) ആണ് മരിച്ചത്.
വെള്ളനാട്ടെ വീട്ടില്‍ നിന്നും നെയ്യാറ്റിന്‍കരയിലെ സുഹ്യത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന ജസ്റ്റിന് എതിര് ദിശയില്‍ നിന്നും വരുകയായിരുന്ന പിക്ക് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മാറനല്ലൂര്‍ പോലീസും, നാട്ടുകാരും ചെര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മ്യതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മാറനല്ലൂര്‍ പോലീസ് കേസെടുത്തു.
പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
01:18 AM Feb 07, 2023 | Deepika.com