ബാലരാമപുരം: മകന്റെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ബാലരാമപുരം കട്ടച്ചൽക്കുഴി സിസിലിപുരം വട്ടവിള അജിത് ഭവനിൽ ആർ. ബീന (48) യാണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് രാവിലെ സിസിലിപുരം ബത്ലഹേം ഫാമിന് സമീപമായിരുന്നു അപകടം.
എതിരെ വന്ന ബൈക്കിൽ തട്ടാതിരിക്കാൻ മകൻ അജിത് ബൈക്ക് വെട്ടിത്തിരിക്കുന്നതിനിടെ ബീന റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം അടുത്തുള്ള സ്വകാര്യാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ മരിച്ചു. ഭർത്താവ്: പരേതനായ അയ്യപ്പൻ . മക്കൾ: അജിത്ത്, അഞ്ജു. പ്രിയ. മരുമകൻ: പുഷ്പനാഥ്.
ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
01:18 AM Feb 07, 2023 | Deepika.com