രാജപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ വീടുകളില്‍ ജൈവ കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഒരുക്കുന്നതിനായുള്ള അഗ്രി ന്യൂട്രി ഗാര്ഡന് പദ്ധതിക്ക് പനത്തടി പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ചെറുപനത്തടിയില്‍ സംഘടിപ്പിച്ച വാര്‍ഡ് തല പോസ്റ്റര്‍ പ്രകാശനവും സെമിനാറും പഞ്ചായത്തംഗം എന്‍.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.
എഡിഎസ് വൈസ് പ്രസിഡന്റ് സുബി ബിജു അധ്യക്ഷത വഹിച്ചു. ജില്ല റിസോഴ്സ് ടീം അംഗം സലോമി റോയി ക്ലാസെടുത്തു. ജിന്‍സി ബിനോയി, കെ.സുശീല എന്നിവര്‍ പ്രസംഗിച്ചു.
പനത്തടിയില്‍ അഗ്രി ന്യൂട്രി ഗാര്ഡന് പദ്ധതിക്ക് തുടക്കമായി
12:55 AM Feb 07, 2023 | Deepika.com