കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്തിന്റെ സമഗ്ര ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ചലനപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടറുകള് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.
പദ്ധതിയുടെ നാലാം ഘട്ടത്തില്‍ 15 സൈഡ് വീല്‍ സ്കൂട്ടറുകളാണ് വിതരണം ചെയ്തത്. ഇതോടെ ആകെ വിതരണം ചെയ്ത സ്കൂട്ടറുകളുടെ എണ്ണം 115 ആയി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം മനു, നവകേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാലകൃഷ്ണന്, ജില്ലാ സാമൂഹ്യ നീതി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് അബ്ദുള്ള, ജൂണിയര്‍ സൂപ്രണ്ട് ജയേഷ്, മുഹമ്മദ് നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടര്‍ വിതരണം ചെയ്തു
12:55 AM Feb 07, 2023 | Deepika.com