പെരുമ്പടവ്: കാഴ്ചപരിമിതിയുള്ള അങ്ങാടിയത്ത് ദേവസ്യ( 67) യുടെ കാലങ്ങളായുള്ള സ്വപ്നമാണ് അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീട്. കാഴ്ച പരിമിതി ഉണ്ടെങ്കിലും കഠിനാദ്ധ്വാനിയായ ദേവസ്യയും ഭാര്യയും ഇപ്പോൾ പെരുമ്പടവിൽ വാടകയ്ക്ക് താമസിക്കുകയാണ്.
ചപ്പാരപ്പടവ് പഞ്ചായത്തിൽ സ്വന്തമായുള്ള ആറ് സെന്റ് സ്ഥലത്ത് ഒരു കൊച്ചുവീട് വച്ച് അന്തിയുറങ്ങണ മെന്നാണ് ദേവസ്യയുടെ ആഗ്രഹം.
മാതമംഗലം കൂട്ടായ്മയുടെ പ്രതിമാസ ധനസഹായം ചപ്പാരപ്പടവ് പഞ്ചായത്ത് മെംബർ എം.പി. ജ്യോതിലക്ഷ്മി ദേവസ്യയ്ക്ക് കൈമാറി. ദേവസ്യയ്ക്ക് ഒരു വീട് യാഥാർഥ്യമാക്കാൻ ഉദാരമതികൾ മുന്നോട്ടുവരണമെന്ന് ചടങ്ങിൽ ജ്യോതിലക്ഷ്മി ആവശ്യപ്പെട്ടു. മാതമംഗലം കൂട്ടായ്മയുടെ പ്രവർത്തകരായ രമേശൻ ഹരിത, പി. ദിബീഷ്, കെ. രാജേഷ്, ആശ്രയ സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. സതി എന്നിവർ സംബന്ധിച്ചു.
ദേവസ്യയ്ക്കൊരു വീട് വേണം
12:53 AM Feb 07, 2023 | Deepika.com