കുവൈറ്റ് സിറ്റി : കോട്ടയം ആർപ്പുക്കര വില്ലുന്നി വിരുത്തി പറന്പിൽ വീട്ടിൽ റ്റിജി സിറിയക്കിന്റെ ഭാര്യ ആശാ ടി. ജേക്കബ് (42 )ആണ് ബുധനാഴ്ച രാവിലെ നിര്യാതയായത്. അർബുദബാധയെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരുകയായിരുന്നു പരേത.
മക്കൾ: ജോയൽ(എട്ടാം ക്ലാസ് )ജൂവൽ (ആറാം ക്ലാസ് )ഇരുവരും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണ് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ എസ്എംസിഎയുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. ആക്സിസ് ഇൻറർനാഷണൽ കന്പനിയിലെ ഐടി വിഭാഗത്തിലാണ് ആശയുടെ ഭർത്താവ് റ്റിജി ജോലി ചെയ്യുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
മലയാളി നഴ്സ് കുവൈറ്റിൽ നിര്യാതയായി
11:49 PM Sep 08, 2021 | Deepika.com