ഓവർ ലോഡിന്റെ പേരിലുള്ള വേട്ടയാടൽ അവസാനിപ്പിക്കണം: കെഎസ്ടിഎംഎ
12:53 AM Feb 07, 2023 | Deepika.com
പെരുന്പടവ്: ഓവർ ലോഡിന്റെ പേരുപറഞ്ഞ് കേരളത്തിലെ മര വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് പിന്മാറണമെന്ന് കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത്തരം നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കിൽ സംസ്ഥാന വ്യാപകമായി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. പെരുമ്പാവൂർ സഫ ഓഡിറ്റോറിയത്തിൽ നടന്ന യോഗം സി.എസ്. നാസർ അടിമാലിയുടെ അധ്യക്ഷതയിൽ വക്കച്ചൻ പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. സി.എച്ച്. മുനീർ, ബേബി കെല്ലക്കൊമ്പിൽ, കെ.ജി. സത്യൻ, വി.ടി. ജോണി, ശശിധരൻ, ഷാഫി, വിൻസെന്റ്, കെ.സി.കെ. തങ്ങൾ എന്നിവർ പ്രസംഗിച്ചു.