കോൺഗ്രസ് എൽഐസി ഓഫീസിലേക്ക് മാർച്ച് നടത്തി
12:53 AM Feb 07, 2023 | Deepika.com
കണ്ണൂർ: എൽഐസി ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ കോൺഗ്രസ് കണ്ണൂർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി ജന. സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അദാനിയുടെ ദാസൻമാരായി നരേന്ദ്ര മോദിയും അമിത് ഷായും മാറിയെന്നും ബിജെപി സർക്കാർ കോർപറേറ്റ് മുതലാളിമാർക്കു വേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് സോണി സെബാസ്റ്റ്യൻ പറഞ്ഞു.ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. പ്രഫ. എ.ഡി. മുസ്തഫ, എം.പി. ഉണ്ണികൃഷ്ണൻ , എൻ.പി. ശ്രീധരൻ, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, രജനി രമാനന്ദ് , റിജിൽ മാക്കുറ്റി, കെ. പ്രമോദ്, റഷീദ് കവ്വായി എന്നിവർ പ്രസംഗിച്ചു.