കണ്ണൂർ സർവകലാശാല കലോത്സവ ക്യാപ്ഷൻ പ്രഖ്യാപിച്ചു
12:50 AM Feb 07, 2023 | Deepika.com
പയ്യന്നൂർ: ഗവ. ബ്രണ്ണൻ കോളജിൽ മാർച്ച് ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ക്യാപ്ഷൻ പ്രഖ്യാപനം മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ നിർവഹിച്ചു. "കലയുടെ കളിത്തൊട്ടിലിൽ കാലത്തിന്റെ കയ്യൊപ്പ്' എന്നാണ് ക്യാപ്ഷൻ. സംഘാടക സമിതി കൺവീനർ വൈഷ്ണ മഹേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം അഞ്ജലി സന്തോഷ്, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ സാരംഗ്, സംഘാടക സമിതി അംഗങ്ങളായ ജിതിൻ, അശ്വിൻ, ഗൗതം, ആശിഷ്, അരുൺ എന്നിവർ പങ്കെടുത്തു.