പിലിക്കോട്: എരവിലില് തെരുവ് നായയുടെ വിളയാട്ടം മൂന്നര വയസുകാരന് ഉള്‍പ്പെടെ എട്ടു പേര്‍ക്ക് കടിയേറ്റു.
കാലിക്കടവ് എരവില്‍ റോഡിനടുത്ത് വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ദര്ശകിനാണ് എരവിലില് നായയുടെ കടിയേറ്റത്. മകനെ ആക്രമിക്കുന്നത് കണ്ട് മാതാവാണ് നായയെ പിടിച്ചുമാറ്റി കുട്ടിയെ രക്ഷിച്ചത്.
ദര്ശക്കിന് പുറത്തും കഴുത്തിനുമായി മൂന്നിടങ്ങളില്‍ പരുക്കേറ്റു. പുത്തിലോട്ട്, എരവില്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് തെരുവ് നായയുടെ ആക്രമണമേറ്റത്.
പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ താത്കാലിക ജീവനക്കാരന് ശ്രീനൂപി(25)ന് കേന്ദ്രത്തിനടുത്ത് വച്ച് നായ ആദ്യം കടിച്ചത്.
അവിടെ നിന്ന് ഓടിപ്പോയ നായ മറ്റുള്ളവരെ പിന്നീട് ആക്രമിക്കുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി സാന്‍വിയ(10), ജിജിന്(22), കമലാക്ഷന്‍(53), ശ്രുതി(27), അഖില്‍(22), ശശികല(50) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
എട്ടു പേരും കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സ തേടി.
തെരുവുനായ വിളയാട്ടം: മൂന്നര വയസുകാരന് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കടിയേറ്റു
12:50 AM Feb 07, 2023 | Deepika.com