ചിറ്റാരിക്കാല്‍: തായ്ലന്ഡിലെ ചോണ്പൂരി സ്പോര്‍ട്സ് യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന മൂന്നാമത് തായ്ലന്ഡ് ഓപ്പണ്‍ മാസ്റ്റേഴ്സ് ഗെയിംസ് കരാട്ടേയില്‍ 50 വയസിന് മുകളിലുള്ളവരുടെ വിഭാഗം കാത്ത മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കടുമേനി സ്വദേശി ഷാജു മാധവൻ വെങ്കലം. ടീം ഇനത്തില്‍ ഷാജു ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം വെള്ളി മെഡല്‍ കരസ്ഥമാക്കി.
കാസര്‍ഗോഡ് നെല്ലിക്കുന്ന് കെഎസ്ഇബി സെക്ഷന്‍ ജീവനക്കാരനായ ഷാജു മാധവന് ഷോട്ടോക്കാന്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്റെ ഏഷ്യന്‍ പരിശീലകനും ചീഫ് ടെക്നിക്കല്‍ ഡയറക്ടറുമാണ്. ഭാര്യ സിന്ധു ഷാജുവും കരാട്ടെ പരിശീലകയാണ്. മക്കളായ സൂരജും സ്മൃതിയും കരാട്ടെ, തായ്ക്വാണ്ടോ താരങ്ങളാണ്.
കരാട്ടെയില്‍ ഇരട്ട മെഡല്‍ നേട്ടവുമായി ഷാജു മാധവന്
12:50 AM Feb 07, 2023 | Deepika.com