പാലക്കാട്: ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയും ഫ്യൂച്ചര്‍ ഒളിമ്പിയന്‍സ് പ്രൊഫഷണല്‍ ആര്‍ച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി മാര്‍ച്ച് 25 മുതല്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കും സാധാരണക്കാർക്കും ജില്ല മുഴുവനും സൗജന്യ അമ്പെയ്ത്ത് അവധിക്കാല പരിശീലന ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. കുറഞ്ഞത് 100 മീറ്റര്‍ സ്ഥലമുള്ള സ്കൂള്‍, കോളേജ്, സ്പോര്‍ട്സ് അക്കാദമി, ക്ലബ്ബുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. രാവിലെയും വൈകിട്ടുമായി ആഴ്ചയില്‍ രണ്ടു ദിവസം ആര്‍ച്ചറിയിലും മറ്റും നിരവധി കായിക ഇനങ്ങളിലും പരിശീലനം നൽകും.
ദേശീയ-അന്തര്‍ദേശീയ മെഡലുകള്‍ കരസ്ഥമാക്കിയ അക്കാദമിയുടെ ചീഫ് കോച്ച് എം. കിഷോറിന്റെ നേതൃത്വത്തിലായിരിക്കും പരിശീലനം. അമ്പെയ്ത്ത് പരിശീലനം തുടങ്ങുവാന്‍
ആഗ്രഹിക്കുന്നവര്‍ പതിനൊന്നിനകം അപേക്ഷകള്‍ അസോസിയേഷന്റെ ഇമെയിലില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും അസോസിയേഷന്റെ വെബ്സൈറ്റിൽ ലഭിക്കും.
അമ്പെയ്ത്ത് പരിശീലനം: അപേക്ഷ ക്ഷണിച്ചു
12:03 AM Feb 07, 2023 | Deepika.com