കോലഞ്ചേരി: പി.വി. ശ്രീനിജിൻ എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജ്യോതിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വനിതകൾക്കായി നടത്തിയ ഐടി അധിഷ്ഠിത ട്രെയിനിംഗ് പ്രോഗ്രാം ‘ടെക് ശക്തി 1.0’യുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മുത്തൂറ്റ് കോളജ് പ്രിൻസിപ്പൾ പി.സി. നീലകണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജൂബിൾ ജോർജ്, പഞ്ചായത്തംഗങ്ങളായ ജോർജ് ഇടപ്പരത്തി, വിഷ്ണു വിജയൻ, വൈസ് പ്രിൻസിപ്പൽ ചിക്കു ഏബ്രഹാം, പ്രഫ. രശ്മി എന്നിവർ പ്രസംഗിച്ചു.
ഈസ്റ്റേൺ ഗ്രൂപ്പും മുത്തൂറ്റ് ഗ്രൂപ്പും ചേർന്ന് വരിക്കോലി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ വച്ച് നടത്തിയ പദ്ധതിയുടെ ഒന്നാം ബാച്ചിൽ 50ഓളം വനിതകളാണ് കോഴ്സ് പൂർത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി വനിതകൾ ചെയ്ത വിവിധ പ്രോജക്ടുകളുടെ എക്സിബിഷനും നടത്തി.
‘ടെക് ശക്തി 1.0’ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും
11:55 PM Feb 06, 2023 | Deepika.com