വാഴക്കുളം: ദൈവവിശ്വാസത്തിലധിഷ്ഠിതമായ സാങ്കേതിക വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തികണ്ടത്തിൽ. വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിന് നാക് അക്രഡിറ്റേഷൻ ‘എ’ ഗ്രേഡ് അനുവദിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമായി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കോളജ് മാനേജർ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ, ഡയറക്ടർ ഫാ. പോൾ നെടുംപുറത്ത്, മുൻ മാനേജർ ഫാ. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ, പ്രിൻസിപ്പൽ കെ.കെ. രാജൻ, ട്രസ്റ്റ് സെക്രട്ടറി കെ. ഫ്രാൻസിസ് ജോർജ്, കെ.ടി. തോമസ്, ജോണി നെല്ലൂർ, ലൂക്കാച്ചൻ ഓലിക്കൽ, കെ.ടി. മാത്യു കൊച്ചുമുട്ടം, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, സി.കെ. അനൂപ് എന്നിവർ പങ്കെടുത്തു.
‘ദൈവവിശ്വാസത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യം’
11:55 PM Feb 06, 2023 | Deepika.com