തൃപ്പൂണിത്തുറ: ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി പൊതുജന മധ്യത്തിൽ അപമാനിച്ചതായി കാണിച്ച് ഉദയംപേരൂർ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ആറു സിപിഎം പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ജയചന്ദ്രൻ, എ.എസ്. കുസുമൻ, മിനി പ്രസാദ്, സ്മിത, മിനി എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ രണ്ടിന് സെക്രട്ടറിയെ സിപിഎം അംഗങ്ങൾ കാബിനിൽ തടഞ്ഞുവച്ചതിനെ തുടർന്നു നൽകിയ പരാതിയിലാണ് കേസ്.
യുഡിഎഫ് ധർണ നടത്തി
ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും അഴിമതിക്കുമെതിരേ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രധിനിധികൾ നടത്തിയ പ്രതിഷേധ ധർണ മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ എം.പി. ഷൈമോൻ, ആനി അഗസ്റ്റിൻ, സോമിനി സണ്ണി, നിഷ ബാബു, സ്മിത രാജേഷ്, നിമിൽ രാജ്, മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായി, ഐഎൻടിയുസി റീജണൽ പ്രസിഡന്റ് പി.സി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഉദയംപേരൂരിൽ പ്രസിഡന്റടക്കം ആറംഗങ്ങൾക്കെതിരേ കേസ്
11:55 PM Feb 06, 2023 | Deepika.com