കാ​ന്‍​സ​ര്‍ദിനം ആചരിച്ചു

11:53 PM Feb 06, 2023 | Deepika.com
കൊ​ച്ചി: അ​ന്ത​ര്‍​ദേ​ശീ​യ കാ​ന്‍​സ​ര്‍ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും ക​ള​മ​ശേ​രി സെ​ന്‍റ് പോ​ള്‍​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടിയേ​ഴ്‌​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ആ​റു പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​ന്‍​സ​ര്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ഫ്‌​ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെയ്തു.
കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് 2014 മു​ത​ല്‍ ഈ ​എ​സ്എ​സ്എ​സ് ന​ട​ത്തി​വ​രു​ന്ന ആ​ശാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ഫ്‌​ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ.​മാ​ര്‍​ട്ടി​ന്‍ അ​ഴി​ക്ക​ക​ത്ത്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​രാ​ജേ​ഷ്‌​മോ​ന്‍ വി​ജി, ആ​ശാ​കി​ര​ണം കോ​ർഡി​നേ​റ്റ​ര്‍ വി​പി​ന്‍ ജോ, ​എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി രാ​ജീ​വ് പാ​ട്രി​ക് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.