സ​മൃ​ദ്ധി @ കൊ​ച്ചി ജ​ന​കീ​യ ഹോ​ട്ട​ല്‍ വി​ക​സി​പ്പി​ക്കു​ന്നു

11:53 PM Feb 06, 2023 | Deepika.com
കൊ​ച്ചി: കോർപറേഷന്‍റെ ജ​ന​കീ​യ ഹോ​ട്ട​ലാ​യ സ​മൃ​ദ്ധി @ കൊ​ച്ചി​യി​ല്‍ ഇ​രു​ന്നു ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ആ​ളു​ക​ള്‍​ക്ക് ഇ​രു​ന്നു ക​ഴി​ക്കു​വാ​നു​ള്ള ഡൈ​നിം​ഗ് ഏ​രി​യ​യും കു​ടും​ബ​ശ്രീ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള സ്റ്റാ​ളു​ക​ളു​മാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ മ​ലി​ന​ജ​ലം സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും അ​ടു​ക്ക​ള​യു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ക്ക​ലും ഇ​തോ​ടൊ​പ്പം ന​ട​ത്തും.

45 ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഒ​രു​മാ​സ​ത്തി​ന​കം ത​ന്നെ ന​വീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. നി​ല​വി​ല്‍ മൂ​വാ​യി​ര​ത്തി​ല​ധി​കം ഉ​ച്ച​യൂ​ണു​ക​ള്‍ സ​മൃ​ദ്ധി​യി​ല്‍ നി​ന്നും വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന മു​ന്‍​വ​ശ​ത്തെ ടൈ​ല്‍ വി​രി​ച്ചി​രി​ക്കു​ന്ന ഭാ​ഗം വ​രെ​യും കൈ ​ക​ഴു​കാ​നു​ള്ള ഭാ​ഗ​ത്തേ​ക്കു​മാ​യി റൂ​ഫിം​ഗ് ന​ട​ത്തും. മു​ന്‍​വ​ശ​ത്ത് ഇ​രി​പ്പി​ട​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കും. 120 പേ​ര്‍​ക്ക് ഒ​രേ സ​മ​യം ഇ​രു​ന്നു ക​ഴി​ക്കാ​നു​ള്ള ഡൈ​നിം​ഗ് ഏ​രി​യ ആ​ണ് ത​യാ​റാ​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ 10 സ്റ്റാ​ളു​ക​ളാ​യി​രി​ക്കും സ​ജ്ജ​മാ​ക്കു​ക. വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള പാ​ര്‍​ക്കിം​ഗ് തത്കാ​ല​ത്തേ​ക്ക് ഷീ ​ലോ​ഡ്ജി​ന് മു​ന്‍​വ​ശ​ത്തേ​ക്ക് മാ​റ്റി​. മേ​യ​ര്‍ എം.​അ​നി​ല്‍ കു​മാ​ര്‍, സ്ഥി​രം സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി.​ആ​ര്‍.​ റെ​നീ​ഷ്, ഷീ​ബ ലാ​ല്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.