നെടുമ്പാശേരി: അകപ്പറമ്പ് സെന്റ് ഗര്‍വാസീസ് ആൻഡ് പ്രോത്താസീസ് പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ചുള്ള ഇരട്ടകളുടെ സംഗമവും ഗര്‍വാസീസ്-പ്രോത്താസീസ് നാമധാരികളുടെ സംഗമവും സമര്‍പ്പണ ശുശ്രൂഷയും നടത്തി. ഇന്നലെ വൈകിട്ട് 5.30ന് ഫാ. റോബിന് അറയ്ക്കപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
നാനാജാതി മതസ്ഥരായ മുപ്പതിലധികം ഇരട്ടസഹോദരങ്ങളും ഗര്‍വാസീസ്, പ്രോത്താസീസ് നാമധാരികളും സംഗമത്തില്‍ പങ്കെടുത്തു.
സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മെമന്റോ നല്കി വികാരി റവ. ഡോ. ജോര്‍ജ് നെല്ലിശേരി അവരെ ആദരിച്ചു.
വ്യാഴാഴ്ച ഇടവകയിലെ സന്യസ്തരുടെ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. 10,11,12 തിയതികളിലാണ് തിരുനാൾ.
കന്തീശങ്ങളുടെ തിരുനാള്‍; അകപ്പറന്പ് പള്ളിയിൽ ഇരട്ടകളുടെ സംഗമം നടത്തി
11:53 PM Feb 06, 2023 | Deepika.com