ആലുവ: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും സമർപ്പിക്കുന്ന ഒരുകോടി ഒപ്പുശേഖരണത്തിന്റെ പ്രചരണാർത്ഥം ആലുവ മേഖലയിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകൾ സാമൂഹ്യവിരുദ്ധർ വ്യാപകമായി നശിപ്പിച്ചതായി പരാതി. എടത്തല, പുക്കാട്ടുപടി, പാലഞ്ചേരി മുകൾ, മരുതംകുടി പ്രദേശങ്ങളിലാണ് കുടുതലയും നശിപ്പിച്ചിരിക്കുന്നത്.
രാത്രിയിൽ പോസ്റ്ററുകൾക്ക് മേൽ പെയിന്റ് അടിച്ചും കീറികളഞ്ഞുമാണ് കെ റെയിൽ അനുകൂലികൾ പ്രതികരിച്ചിരിക്കുന്നത്. കൂടുതൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും സാമൂഹിക വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി ആലുവ മേഖലാ ചെയർമാൻ എൻ.എ. രാജൻ, ജനറൽ കൺവീനർ കെ.പി. സാൽവിൻ എന്നിവർ പറഞ്ഞു.
പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി
11:51 PM Feb 06, 2023 | Deepika.com