വ്യാ​ജ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേസ് ; കു​ട്ടി​ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ

11:51 PM Feb 06, 2023 | Deepika.com
കൊ​ച്ചി: വ്യാ​ജ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ല്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​ക്കു മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ കു​ട്ടി​യെ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷ​മാ​ണ് ക​ള​മ​ശേ​രി​യി​ലെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. കു​ട്ടി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി ഏ​റ്റെ​ടു​ത്ത ദ​മ്പ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കു​ട്ടി​യെ സി​ഡ​ബ്ല്യുസി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.
കു​ട്ടി​യു​ടെ യ​ഥാ​ർ​ഥ മാ​താ​പി​താ​ക്ക​ള്‍ വ​ന്നി​ല്ലെ​ങ്കി​ല്‍ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കി ദ​ത്ത് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നു സി​ഡ​ബ്ല്യുസി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷാ​ജു പ​റ​ഞ്ഞു. യ​ഥാ​ര്‍​ഥ മാ​താ​പി​താ​ക്ക​ള്‍​ക്ക് കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ അ​ത് രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. തു​ട​ര്‍​ന്നാ​കും ദ​ത്ത് ന​ട​പ​ടി​ക​ള്‍.
യ​ഥാ​ര്‍​ഥ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​ന്‍ പ​ത്ര​പ​ര​സ്യം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതിനിടെ കു​ട്ടി​യെ ഹാ​ജ​രാ​ക്കി​യ​വ​രു​ടെ മൊ​ഴി ക​ള​മ​ശേ​രി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.
കു​ട്ടി​യു​ടെ യ​ഥാ​ര്‍​ഥ മാ​താ​പി​താ​ക്ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും വൈ​കാ​തെ ഇ​വ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​നി​ല്‍​കു​മാ​റി​നെ​യും
ര​ഹ​നയേ​യും പ്ര​തി​ക​ളാ​ക്കി
പു​തി​യ കേ​സ്

വ്യാ​ജ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ല്‍ അ​നി​ല്‍​കു​മാ​റി​നെ​യും ര​ഹ​നയേ​യും പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് പു​തി​യ കേ​സ് എ​ടു​ത്തു. വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, വ​ഞ്ച​നാ​ക്കു​റ്റം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ അ​നി​ല്‍​കു​മാ​ര്‍ ഒ​ളി​വി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​യാ​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. അ​തി​നി​ടെ കു​ട്ടി ജ​നി​ച്ച​ത് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ന്നെ​യെ​ന്നു വ്യ​ക്ത​മാ​യതി​ന് പി​ന്നാ​ലെ കു​ഞ്ഞി​ന്‍റെ യ​ഥാ​ര്‍​ഥ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ മാ​താ​പി​താ​ക്ക​ളു​ടേ മേ​ല്‍​വി​ലാ​സം തെ​റ്റാ​ണെ​ന്ന് ക​ള​മ​ശേ​രി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2022 ഓ​ഗ​സ്റ്റ് 27നാ​ണ് കു​ട്ടി ജ​നി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ ആ​റി​നാ​ണ് ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ജ​ന​നം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലു​ള്ള ദ​മ്പ​തി​ക​ളാ​ണ് കു​ട്ടി​യു​ടെ യ​ഥാ​ര്‍​ഥ മാ​താ​പി​താ​ക്ക​ളെ​ന്നാ​ണ് വി​വ​രം.

തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി;
റി​പ്പോ​ര്‍​ട്ട് ര​ണ്ടാ​ഴ്ച​യ്ക്ക​കം

കൊ​ച്ചി: വ്യാ​ജ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്ന് രൂ​പീ​ക​രി​ച്ച മൂ​ന്നം​ഗ സ​മി​തി തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി. റി​പ്പോ​ര്‍​ട്ട് ര​ണ്ടാ​ഴ്ച​യ്ക്ക​കം സ​മ​ര്‍​പ്പി​ക്കും. ഡോ. ​വി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡോ.​ സി. ര​വീ​ന്ദ്ര​ന്‍, ടി.​ടി. ബെ​ന്നി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘം ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍​ക്ക് വ്യാ​ജ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​തും ഡോ​ക്ട​റു​ടെ വ്യാ​ജ ഒ​പ്പി​ട്ട​​തും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് എ.​അ​നി​ല്‍​കു​മാ​റാണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച ക​ള​മ​ശേ​രി ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രി​ക്കും വീ​ഴ്ച പ​റ്റി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തിന് പ്രത്യേക സം​ഘം

കൊ​ച്ചി: വ്യാ​ജ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​​ണ​സം​ഘ​ത്തി​ന് കൈ​മാ​റി. തൃ​ക്കാ​ക്ക​ര എ​സി​പി പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. നി​ല​വി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ച്ചുവ​ന്ന​ത്.

ര​ഹ്ന​യു​ടെ നി​യ​മ​ന​ത്തി​ന്
നഗരസഭാ കൗ​ൺ​സി​ലി​ന്‍റെ
അം​ഗീ​കാ​ര​മി​ല്ലെന്ന്

ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ​. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​യോ​സ്ക് എ​ക്സി​ക്യൂ​ട്ടീ​വാ​യി ര​ഹ്ന​യു​ടെ നി​യ​മ​ന​കാ​ര്യം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ജ​ണ്ട​യാ​യി​ട്ടി​ല്ലെ​ന്നും അം​ഗീ​കാ​ര​മി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. കി​യോ​സ്ക് എ​ക്സി​ക്യൂ​ട്ടീ​വി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചെ​ങ്കി​ലും തു​ട​ർ​ന്ന് ന​ട​ന്ന ഇ​ന്‍റ​ർ​വ്യൂ, നി​യ​മ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളൊ​ന്നും കൗ​ൺ​സി​ലി​നെ അ​റി​യി​ച്ച് അം​ഗീ​കാ​രം വാ​ങ്ങി​യി​ട്ടി​ല്ല.

ട്ര​ഷ​റീ​സ് ഡ​യ​റ​ക്ട​റേ​റ്റിന്‍റെ അ​ന്വേ​ഷ​ണവും

ക​ള​മ​ശേ​രി: വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ കേ​സി​ൽ പ്ര​തി​യാ​യ അ​നി​ൽ​കു​മാ​ർ ട്ര​ഷ​റി​യി​ൽ അ​ട​യ്ക്കേ​ണ്ട പ​ണം തി​രി​മ​റി ന​ട​ത്തി വ്യാ​ജ ട്ര​ഷ​റി ര​സീ​ത് മെ​ഡി​ക്ക​ൽ കോള​ജി​ൽ ഹാജരാക്കിയതിനെക്കുറിച്ച് അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന ട്ര​ഷ​റീ​സ് ഡ​യ​റ​ക്ട​റേ​റ്റിന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളജി​ൽ തി​ങ്ക​ളാ​ഴ്ച എ​ത്തി രേ​ഖ​ക​ൾ ശേ​ഖ​രി​ച്ചു.