ഓ​പ്പ​റേ​ഷ​ൻ ആ​ഗ്: 60 പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

11:51 PM Feb 06, 2023 | Deepika.com
ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യി​ൽ ഓ​പ്പ​റേ​ഷ​ൻ ആ​ഗി​ന്‍റെ ഭാഗമായി നടത്തിയ റെയ്ഡിൽ ഇന്നലെ 60 പേ​ർ കൂ​ടി പിടിയിലാ​യി. ക​ഴി​ഞ്ഞ ദി​വ​സം 107 പേ​രെ പിടികൂടിയിരുന്നു. ഇ​തോ​ടെ റൂ​റ​ൽ ജി​ല്ല​യി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 167 ആ​യി. അ​ഞ്ച് സ​ബ്‌ ഡി​വി​ഷ​നു​ക​ളി​ലെ 34 സ്റ്റേ​ഷ​ൻ അതി​ർ​ത്തി​യി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.
മു​ൻ​കാ​ല​ങ്ങ​ളി​ൽ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​വ​രെ​യും നാ​ടു ക​ട​ത്തി​യ​വ​രെ​യും പ​രി​ശോ​ധി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ച്ച​വ​രെ​യും മു​ൻ​കാ​ല കു​റ്റ​വാ​ളി​ക​ളെ​യും പരിശോധിച്ചു.
സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.