തൃക്കൊടിത്താനം: അയര്‍ക്കാട്ടുവയല്‍ പയനിയര്‍ യുപി സ്കൂളിന് ജോബ് മൈക്കിള്‍ എംഎല്‍എ 25ലക്ഷം രൂപ അനുവദിച്ചു. സ്കൂളിന്റെ ഭൗതിക സാഹചര്യം ഉയര്‍ത്തുന്നതിനായി ടോയ്ലറ്റും ഡൈനിംഗ് ഹാളും നിര്‍മിക്കാനാണ് പണം അനുവദിച്ചത്. സ്കൂളിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
സ്കൂള്‍ മാനേജര്‍ എം.ആര്. ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു സുജിത്ത്, വാര്‍ഡ് മെമ്പര്‍ മറിയാമ്മ മാത്യു, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ശിവജ നായര്‍, ഹെഡ് മിസ്ട്രസ് പ്രീതി എച്ച്. പിള്ള, കലാമണ്ഡലം എസ്. അരുണ്എന്നിവര് പ്രസംഗിച്ചു.
അയര്‍ക്കാട്ടുവയല്‍ പയനിയര്‍ യുപി സ്കൂളിന് 25 ലക്ഷം രൂപ
11:43 PM Feb 06, 2023 | Deepika.com