ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഓങ്കോളജിയുടെ നേതൃത്വത്തില്‍ 10 വരെ തീയതികളില്‍ സ്തനാര്‍ബുദ രോഗ നിര്‍ണയ സൗജന്യ ക്യാമ്പ് ആരംഭിച്ചു. സാമൂഹികപ്രവര്‍ത്തക നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ്. ഡോ. ബ്ലസി ജോണ്‍സ് നയിക്കുന്ന ക്യാമ്പില്‍ കണ്സള്ട്ടേഷന് സൗജന്യമാണ്.
ലാബ്, റേഡിയോളജി എന്നിവയ്ക്ക് 25ശതമാനം ഡിസ്കൗണ്ടും ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍നിന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് സ്പെഷല്‍ ഡിസ്കൗണ്ടും ലഭിക്കും. ഓങ്കോളജി വിഭാഗത്തില്‍ കീമോതെറാപ്പി സൗകര്യവും പ്രാരംഭഘട്ട കാന്‍സര്‍ നിര്‍ണയത്തിനും പ്രത്യേക പരിശോധന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഡോ. ബോബന് തോമസ്, കേരളത്തില്‍ ആദ്യമായി അര്‍ബുദ ശസ്ത്രക്രിയാ പരിശീലനം നേടിയ ഡോ. ജേക്കബ് കുര്യന് എന്നിവരുടെ സേവനവും ലഭിക്കുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 30 പേര്‍ക്കാണ് ഓരോ ദിവസവും അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 8943353611, 8606998395, 0481-2722100 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.
സമ്മേളനത്തില്‍ അസോ. ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, ഡോ. ജേക്കബ് കുര്യന്, അലക്സ് ടി. കോര, പോള്‍ മാത്യു, സിസ്റ്റര്‍ മെറീന എസ്ഡി എന്നിവര്‍ പ്രസംഗിച്ചു.
ചെത്തിപ്പുഴ ആശുപത്രിയില്‍ സ്തനാര്‍ബുദ രോഗനിര്‍ണയ സൗജന്യ ക്യാമ്പ് ആരംഭിച്ചു
11:43 PM Feb 06, 2023 | Deepika.com