വെച്ചൂർ: വെച്ചൂർ പഞ്ചായത്തിൽ വയോധികരുടെ കാഴ്ച പരിരക്ഷിക്കാനായി നേത്ര പരിശോധനയും തുടർ ചികിത്സയ്ക്കുമായി കാഴ്ച -2023 പദ്ധതിക്ക് തുടക്കമായി.
വയോമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2022 - 23 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ക്യാമ്പിൽ പരിശോധന നടത്തിയവർക്ക് ശസ്ത്രക്രിയ അടക്കമുള്ള സൗകര്യങ്ങൾ പഞ്ചായത്ത് ലഭ്യമാക്കും. ഇടയാഴം സിഎച്ച്എസി മെഡിക്കൽ ഓഫീസർ ഡോ. ഷാഹുൽ, സിഎച്ച്എസ് സിയിലേയും, കോട്ടയം ജില്ലാ നേത്ര വിഭാഗം മേധാവി ഡോ. ഫിൻസിയുടെ നേതൃത്വത്തിലുള്ള നേത്ര രോഗ വിദഗ്ധരുടെയും നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഇടയാഴം രുഗ്മിണി കല്യാണ മണ്ഡപത്തിൽ നടന്ന നേത്രചികിൽസാ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.കെ. മണിലാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജി. ജോർജ്, പഞ്ചായത്ത് അംഗം ആൻസി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
വയോജനങ്ങളുടെ കാഴ്ച പരിരക്ഷണം: കാഴ്ച-2023 പദ്ധതിക്ക് തുടക്കമായി
11:41 PM Feb 06, 2023 | Deepika.com