ദേ​വ​മാ​താ​യി​ല്‍ ല​തി​കം പെ​യ്തി​റ​ങ്ങി

11:41 PM Feb 06, 2023 | Deepika.com
കു​​റ​​വി​​ല​​ങ്ങാ​​ട്: കാ​​ല​​ത്തി​​ന്‍റെ യ​​വ​​നി​​ക​​യി​​ല്‍ മ​​റ​​ഞ്ഞ ല​​താ ​മ​​ങ്കേ​​ഷ്‌​​ക​​ര്‍​ക്ക് സം​​ഗീ​​താ​​ഞ്‌​ജ​​ലി​​യൊ​​രു​​ക്കി ദേ​​വ​​മാ​​താ കോ​​ള​​ജ്. ല​​താ​ മ​​ങ്കേ​​ഷ്‌​​ക​​റു​​ടെ സ്വ​​ര​​മാ​​ധു​​രി​​യി​​ല്‍ അ​​നേ​​കാ​​യി​​ര​​ങ്ങ​​ള്‍​ക്ക് ആ​​സ്വാ​​ദ​​നം സ​​മ്മാ​​നി​​ച്ച ഗാ​​ന​​ങ്ങ​​ളാ​​ണ് നൃ​​ത്ത​​ച്ചു​​വ​​ടു​​ക​​ളോ​​ടെ ദേ​​വ​​മാ​​താ​​യി​​ല്‍ പെ​​യ്തി​​റ​​ങ്ങി​​യ​​ത്.
ല​​താ​ മ​​ങ്കേ​​ഷ്‌​​ക​​റു​​ടെ ആ​​ദ്യ അ​​നു​​സ്മ​​ര​​ണ​​വാ​​ര്‍​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് ല​​തി​​കം -2023 എ​​ന്ന പേ​​രി​​ല്‍ സം​​ഗീ​​ത​​നൃ​​ത്താ​​ച്ച​​ര്‍​ന ന​​ട​​ത്തി​​യ​​ത്.ദേ​​വ​​മാ​​താ​​യി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രു​​മാ​​ണ് ല​​ത​​യു​​ടെ ശ​​ബ്ദ​​സൗ​​ന്ദ​​ര്യ​​ത്തി​​ന്‍റെ ത​​നി ആ​​വ​​ര്‍​ത്ത​​നം ശ്രോ​​താ​​ക്ക​​ള്‍​ക്ക് സ​​മ്മാ​​നി​​ച്ച​​ത്. എ​​ന്‍​സി​​സി കേ​​ഡ​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ല​​താ ​മ​​ങ്കേ​​ഷ്‌​​ക​​ര്‍​ക്ക് പ്ര​​ണാ​​മ​​മ​​ര്‍​പ്പി​​ച്ചാ​​ണ് സം​​ഗീ​​താ​​ര്‍​ച്ച​​ന സ​​മാ​​പി​​ച്ച​​ത്.
പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സു​​നി​​ല്‍ സി. ​​മാ​​ത്യു, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​മാ​​ത്യു ക​​വ​​ള​​മ്മാ​​ക്ക​​ല്‍, ബ​​ര്‍​സാ​​ര്‍ റ​​വ.​​ഡോ.​ ജേ​​ക്ക​​ബ് പ​​ണ്ടാ​​ര​​പ​​റ​​മ്പി​​ല്‍, അ​​സി.​ പ്ര​​ഫ. നി​​ഷ കെ.​ ​തോ​​മ​​സ് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി. ഗാ​​യി​​ക അ​​ലീ​​നി​​യ ഗാ​​ന​​ങ്ങ​​ളു​​മാ​​യി സ​​ദ​​സി​​നൊ​​പ്പം ചേ​​ര്‍​ന്നു.
വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി ന​​ട​​ത്തി​​യ പ​​രി​​പാ​​ടി​​ക്ക് പി​​ന്നാ​​ലെ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കാ​​യി പ്ര​​ത്യേ​​ക സ​​ദ​​സും സം​​ഘ​​ടി​​പ്പി​​ച്ചു. ദേ​​വ​​മാ​​താ കോ​​ള​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ​​ഹ​​പാ​​ഠി​​ക്കൊ​​രു വീ​​ട് എ​​ന്ന പേ​​രി​​ല്‍ ഒ​​രു വി​​ദ്യാ​​ര്‍​ഥി​​യ്ക്ക് വീ​​ട് നി​​ര്‍​മി​​ച്ചു​​ന​​ല്‍​കു​​ന്ന​​തി​​നു​​ള്ള സാ​​മ്പ​​ത്തി​​ക സ​​മാ​​ഹ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കാ​​യി സം​​ഗീ​​ത​​സ​​ദ​​സ് ഒ​​രു​​ക്കി​​യ​​ത്.