കടുത്തുരുത്തി: വാഹനത്തില്‍നിന്നു റോഡിലൊഴുകിയ ഓയിലില്‍ തെന്നി ബൈക്കുകള്‍ മറിഞ്ഞുവീണ് അപകടം. നാല് ബൈക്കുകള്‍ റോഡില്‍ തെന്നി മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആയാംകുടി മുക്കത്ത് സജിയുടെ മകന് അശ്വന് എം. സജി (20)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2.15 ന് മുട്ടുചിറ ഞായിപ്പിള്ളി പാലത്തിനു സമീപമാണ് അപകടം. ബൈക്കുകള്‍ തെന്നി വീഴാന്‍ തുടങ്ങിയതോടെ പഞ്ചായത്തംഗം ജിന്‍സി എലിസബത്ത് ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. മെംബര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി റോഡ് കഴുകി അപകടാവസ്ഥ ഒഴിവാക്കി.
റോഡിലൊഴുകിയ ഓയിലില്‍ തെന്നി ബൈക്കുകള്‍ മറിഞ്ഞ് അപകടം
11:41 PM Feb 06, 2023 | Deepika.com