ഹ​രി​ത നെ​യ്യാ​ര്‍ പ​ദ്ധ​തി: ര​ണ്ടാംഘ​ട്ട അ​ജൈ​വ പാ​ഴ്‌വ​സ്തു നീ​ക്ക​ത്തി​ന് തു​ട​ക്ക​മാ​യി

11:11 PM Feb 06, 2023 | Deepika.com
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം സ​ന്പൂ​ര്‍​ണ്ണ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഹ​രി​ത നെ​യ്യാ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ അ​ജൈ​വ പാ​ഴ്‌വ​സ്തു നീ​ക്ക​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി. കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം ഘ​ട്ട​മാ​യി​ഹ​രി​ത ക​ർ​മ്മ സേ​ന ശേ​ഖ​രി​ച്ച തു​ണി കെ ​ആ​ൻ​സ​ല​ന്‍ എം​എ​ല്‍​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി. നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്ഘാ​ട​നം തി​രു​പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു. തി​രു​പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 1,153. 400 കി​ലോ തു​ണി മാ​ലി​ന്യ​ങ്ങ​ൾ ക്ലീ​ന്‍ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റി. നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പൂ​ര്‍​ണ്ണ​മാ​യും മാ​ലി​ന്യ​മു​ക്ത​മാ​ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹ​രി​ത നെ​യ്യാ​ര്‍ പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വി​ഷ​യ​ത്തി​ന് അ​ര്‍​ഹി​ക്കു​ന്ന പ്രാ​ധാ​ന്യ​മേ​കി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ​യും ഹ​രി​ത ക​ര്‍​മ സേ​നാ പ്ര​വ​ര്‍​ത്ത​ക​രെ​യും എം​എ​ല്‍​എ അ​നു​മോ​ദി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലും ചെ​ങ്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ശേ​ഖ​രി​ച്ച തു​ണി മാ​ലി​ന്യ​ങ്ങ​ളും ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി.ഭാ​ഗ​മാ​യി ആ​ദ്യ​ത്തെ ആ​ഴ്ച ചെ​രു​പ്പ്, ബാ​ഗ്, തെ​ര്‍​മോ​ക്കോ​ള്‍ എ​ന്നി​വ ശേ​ഖ​രി​ച്ച് ക​ന്പ​നി​ക്ക് കൈ​മാ​റി.