മാവേലിക്കര: കെ.എം. മാണിയുടെ പൈതൃകം ഉള്‍ക്കൊള്ളുന്ന കേരള കോണ്‍ഗ്രസ്-എം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കേരള കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ ഭാഗ്യാന്വേഷികള്‍ പാര്‍ട്ടിയുടെ വളര്‍ച്ച കണ്ട് വിളറിപൂണ്ട് കേരള കോണ്‍ഗ്രസ്-എമ്മിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ റോഷി അഗസ്റ്റിന് കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ്-എം മാവേലിക്കര നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി. ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ ജന്നിംഗ്സ് ജേക്കബ്, ജേക്കബ് തോമസ് അരികുപുറം, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബിനു കെ. അലക്സ്, സെക്രട്ടേറിയറ്റംഗങ്ങളായ ജസ്റ്റിന്‍രാജ്, പ്രഭ വി. മറ്റപ്പള്ളി, കെ. രാധാകൃഷ്ണകുറുപ്പ്, മാത്തുണ്ണി ജോര്‍ജ്, പി. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള കോണ്‍ഗ്രസ്-എം നിര്‍ണായക ശക്തിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്
10:54 PM Feb 06, 2023 | Deepika.com