ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ

10:54 PM Feb 06, 2023 | Deepika.com
ചേ​ര്‍​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഫോ​ട്ടോ കെ​മി​സ്ട്രി​യി​ലെ നൂ​ത​ന സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര ല​ത​ർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ പ്ര​ഫ. ഡോ. ​പി.​ ഷ​ണ്മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​മി​നാ​റി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള ഗ​വേ​ഷ​ക​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.
ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​റെ​ജി വ​ർ​ഗീ​സ് സെ​മി​നാ​ർ പ്രോ​സീ​ഡിം​സ് പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​നെ​ൽ​സ​ൺ തൈ​പ്പറ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധു എ​സ്. നാ​യ​ർ, ര​സ​ത​ന്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​ മ​നോ​ജ്‌, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ ലി​യ ജോ​സ​ഫ്, ജോ​സ​ഫ് ലി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.