പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വ്

10:42 PM Feb 06, 2023 | Deepika.com
ചെ​റു​തോ​ണി: പ​തി​നൊ​ന്നു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും 5,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. ഇ​ടു​ക്കി കു​ഞ്ചി​ത്ത​ണ്ണി സ്വ​ദേ​ശി​യാ​യ 39-കാ​ര​നെ​യാ​ണു ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ടി.​ജി. വ​ർ​ഗീ​സ്‌ ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കാ​ത്ത​പ​ക്ഷം പ്ര​തി അ​ധി​ക​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പെ​ൺ​കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി 25,000 രൂ​പ ന​ല്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യോ​ടു കോ​ട​തി ഉ​ത്ത​ര​വാ​യി.
2020-ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടി​ൽ വെ​ള്ളം എ​ടു​ക്കു​ന്ന​തി​നാ​യി ചെ​ന്ന പെ​ൺ​കു​ട്ടി​യെ പ്ര​തി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു കു​റ്റ​പ​ത്രം ന​ൽ​കി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഷി​ജോ​മോ​ൻ ജോ​സ​ഫ് ഹാ​ജ​രാ​യി.